ഫിലഡാല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആറു റീജിയനില്‍ ഒന്നാമത്തെ റീജിയനായ അമേരിക്ക റീജിയന്റെ 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും വലിയ മലയാളി എത്തിനിക് സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.
നാഷണല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസിന്റെ (സോമന്‍) മേല്‍നോട്ടത്തില്‍ വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്, ഗ്ലോബല്‍ പ്രസിഡന്റ് ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, മുന്‍ റീജിയന്‍ പ്രസിഡന്റ് ജോണ്‍ ഷെറി, മുന്‍ പ്രോവിന്‍സ് ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍ എന്നിവരും പങ്കെടുത്തു. നിരീക്ഷകരായി ഡബ്ല്യു.എം.സി അംഗങ്ങള്‍ എത്തിയിരുന്നു.
ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ്, വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് ജെ. പനയ്ക്കലാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. എയ്‌റോ പാക്‌സ് ട്രാവല്‍സ് ഇന്‍ക് പ്രസിഡന്റും, സി.എം.ഡിയുമായ പനയ്ക്കല്‍ ഇസ്രായേല്‍ ടൂറിസം അമേരിക്കയിലേക്ക് നിയോഗിച്ചിട്ടുള്ള ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ്. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഫൗണ്ടിംഗ് മിഷന്‍ കൗണ്‍സില്‍ (ഫിലാഡല്‍ഫിയ) മുന്‍ ഭാരവാഹിയും ആയിരുന്നു.
ഡാളസില്‍ നിന്നുമുള്ള ശ്രീ പി.സി. മാത്യു ആണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഡബ്ല്യു.എം.സി നോര്‍ത്ത് ടെക്‌സാസ് പ്രോവിന്‍സ് പ്രസിഡന്റ്, ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ഫോര്‍ ഓര്‍ഗനൈസിംഗ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കേരളാ യുണീവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാത്യു ഇര്‍വിംഗ് ഇമറാള്‍ഡ് വാലി എച്ച്.ഒ.എ പ്രസിഡന്റുകൂടിയാണ്.
മറ്റ് ഭാരവാഹികള്‍
ജനറല്‍ സെക്രട്ടറി- കുര്യന്‍ സഖറിയ (ഒക്കലഹോമ)
ട്രഷറര്‍- ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്‌സി)
വൈസ് ചെയര്‍മാന്‍- വര്‍ഗീസ് കയ്യാലയ്ക്കകം (ഡാളസ്)
വൈസ് ചെയര്‍പേഴ്‌സണ്‍- ത്രേസ്യാമ്മ നാടാവള്ളില്‍ (ന്യൂയോര്‍ക്ക്)
വൈസ് പ്രസിഡന്റ്- ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്)
അസോസിയേറ്റ് സെക്രട്ടറി- പിന്റോ ചാക്കോ കണ്ണമ്പള്ളി (ന്യൂജേഴ്‌സി)
വിമന്‍സ് ഫോറം പ്രസിഡന്റ്- ആലീസ് ആറ്റുപുറം (ഫിലാഡല്‍ഫിയ)
യൂത്ത് ഫോറം പ്രസിഡന്റ്- സുധീര്‍ നമ്പ്യാര്‍ (ന്യൂജേഴ്‌സി)
ചാരിറ്റി ഫോറം പ്രസിഡന്റ്- ഡോ. രുഗ്മിണി പദ്മകുമാര്‍ (ന്യൂജേഴ്‌സി)
ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റ്- ഡോ. എലിസബത്ത് മാമ്മന്‍ (ന്യൂജേഴ്‌സി)
പബ്ലിക് റിലേഷന്‍സ് ഫോറം പ്രസിഡന്റ്- ജിനേഷ് തമ്പി (ന്യൂജേഴ്‌സി).
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം