ചിക്കാഗോ: 2016 സെപ്റ്റംബര്‍ അഞ്ചാം തീയതി തിങ്കളാഴ്ച 2 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി മൈതാനിയില്‍ (7800, W. Lyons St, Morton Grove, IL 60053) ആരംഭിക്കുന്ന വടംവലി മത്സരത്തോടുകൂടി ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നാലാമത് ഓണാഘോഷത്തിനു തുടക്കംകുറിക്കുന്നു.
ഈ വര്‍ഷത്തെ വടംവലി മത്സരത്തിന്റെ പ്രത്യേകത ലണ്ടന്‍, കുവൈറ്റ്, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുക്കുമെന്നതാണെന്ന് സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 3001, 2001, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും, എവര്‍ റോളിംഗ് ട്രോഫിയും നല്കുന്നതാണ്. മത്സരം ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് (7 പേര്‍ 1400 പൗണ്ട്). ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ (മലയാളികള്‍ മാത്രം) ഓണാഘോഷത്തിന്റെ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍, പ്രസിഡന്റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോയി നെല്ലാമറ്റം, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം എിവരുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പരിപാടികളുടെ വിജയത്തിനുവേണ്ടി വിപുലമായ കമ്മിറ്റിക്ക് ഉടന്‍തന്നെ രൂപംകൊടുക്കുമെന്ന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിയക് കൂവക്കാട്ടില്‍ (1 630 673 3382), സാജു കണ്ണമ്പള്ളി (1 847 791 1824), ജോയി നെല്ലാമറ്റം (1 847 309 0459), സിബി കദളിമറ്റം (1 847 338 8265). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
ജോയിച്ചന്‍ പുതുക്കുളം