ഷിക്കാഗോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2016-നോട് അനുബന്ധമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു. അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് അദ്ദേഹം മല്‍സരിക്കുന്നത്.
ഫൊക്കാന കണ്‍വന്‍ഷന്‍ 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
2014- 16 -ലെ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) മിഡ്‌വെസ്റ്റ് റീജിയന്റെ സെക്രട്ടറി, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ സാമൂഹ്യ രംഗത്തും, കേരള സഭകളുടെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമാ ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമുദായിക രംഗത്തും, വിജയിയായ വ്യവസായി എന്ന നിലയിലും അത്മായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സേവനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.