To advertise here, Contact Us



ബഹ്‌റൈന്‍ യുദ്ധവിമാനം തകര്‍ന്നുവീണു


1 min read
Read later
Print
Share

യെമന്‍ അതിര്‍ത്തിയോടുചേര്‍ന്ന സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനില്‍ ബുധനാഴ്ചയാണ് വിമാനം വീണത്.

റിയാദ്: യെമനിലെ വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത ബഹ്‌റൈനിന്റെ യുദ്ധവിമാനം തകര്‍ന്നുവീണു. യെമന്‍ അതിര്‍ത്തിയോടുചേര്‍ന്ന സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനില്‍ ബുധനാഴ്ചയാണ് വിമാനം വീണത്. സൗദി സഖ്യസേനയോടുചേര്‍ന്നാണ് ബഹ്‌റൈന്‍ യെമനില്‍ വിമതര്‍ക്കെതിരെ പോരാടുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനുകാരണമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. പൈലറ്റ് സുരക്ഷിതനാണ്.
വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതുവരെ എട്ട് ബഹ്‌റൈന്‍ സൈനികരാണ് മരിച്ചത്. മാര്‍ച്ചിലാണ് സൗദി സഖ്യസേന യെമനിലെ ഹൂതിവിമതര്‍ക്കെതിരെ പോരാട്ടം ആരംഭിച്ചത്.
യുദ്ധത്തിനിടെ തകരുന്ന സഖ്യസേനയുടെ രണ്ടാമത്തെ എഫ്-16 വിമാനമാണിത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us