ബെയ്‌റൂട്ട്: അടിമകളാക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളുമായി ആഗോള ഭീകരസംഘടനയായ ഐ.എസ്. ഫത്വ പുറപ്പെടുവിച്ചിരുന്നതായി കണ്ടെത്തല്‍. യു.എസ്. സ്‌പെഷ്യന്‍ ഓപ്പറേഷന്‍ ഫോഴ്‌സസ് കഴിഞ്ഞ മെയ് മാസം സിറിയയില്‍നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് ഫത്വയും ഉള്‍പ്പെടുന്നത്.
അച്ഛനും മകനും ഒരേ അടിമസ്ത്രീയെതന്നെ ഉപയോഗിക്കരുതെന്നും അമ്മയും മകളുമായ അടിമകളെ ഒരേ ഉടമ തന്നെ ഉപയോഗിക്കരുതെന്നും ഇതില്‍ പറയുന്നു. എന്നാല്‍, രണ്ടുപേര്‍ചേര്‍ന്നാണ് ഒരാളെ സ്വന്തമാക്കിയിരിക്കുന്നതെങ്കില്‍ ഇരുവര്‍ക്കും അവരെ ഉപയോഗിക്കാം.
2015 ജനവരി 29 ആണ് ഇതില്‍ തീയതി വെച്ചിട്ടുള്ളത്. ഐ.എസ്സിന്റെ നേരത്തേയുള്ള നിലപാടിന് വിരുദ്ധമാണ് ഈ ഫത്വ.
അടിമ ഗര്‍ഭിണിയായാല്‍ ഗര്‍ഭച്ഛിദ്രം നടത്തരുതെന്നും പ്രസവം വരെ മറ്റാരും ശല്യപ്പെടുത്തരുതെന്നും അവരോട് മാന്യമായി പെരുമാറണമെന്നും ഫത്വയിലുണ്ട്.
അടിമ ഗര്‍ഭിണിയായാല്‍ ഗര്‍ഭച്ഛിദ്രം നടത്തരുതെന്നും പ്രസവം വരെ മറ്റാരും ശല്യപ്പെടുത്തരുതെന്നും അവരോട് മാന്യമായി പെരുമാറണമെന്നും ഫത്വയിലുണ്ട്.
ഇറാഖില്‍നിന്ന് ബന്ദികളാക്കിയ 12 വയസ്സ് മുതലുള്ള യസീദി പെണ്‍കുട്ടികള്‍ ഐ.എസ്സിന്റെ പീഡനത്തിനിരയാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Share this Article
Related Topics