ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ജമാഅത്ത് ഉദ്ദവ പ്രവര്‍ത്തകര്‍ ഐ.എസ്സിലേക്ക് ചേക്കേറുന്നു. ഇതില്‍ എട്ടുപേരെ കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ഏജന്‍സികള്‍ അറസ്റ്റുചെയ്തു.
രഹസ്യവിവരത്തെത്തുടര്‍ന്ന് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ ഇവരുടെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ മുമ്പ് ജമാഅത്ത് ഉദ്ദവയുടെ പ്രവര്‍ത്തകരായിരുന്നുവെന്ന് 'ഡോണ്‍ ദിനപത്രം' റിപ്പോര്‍ട്ടുചെയ്തു.
വന്‍ ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും ഐ.എസ്. അനുകൂല പുസ്തകങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വന്‍ ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും ഐ.എസ്. അനുകൂല പുസ്തകങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പാകിസ്താനില്‍ ഐ.എസ്സിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. എട്ടുപേര്‍ പിടിയിലായതോടെ ഐ.എസ്. കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുള്ളതായി സംശയിക്കുന്നു. പാക് സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും സൈന്യം വ്യക്തമാക്കി.
Share this Article
Related Topics