ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക വിഭാഗം മേധാവി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എസ്. ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇറാഖിന്റെ ഭീകരപ്പട്ടികയിലുള്ള അബു സലേഹ് ആണ് കഴിഞ്ഞ നവംബറില്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ സൈനിക വക്താവ് സ്റ്റീവ് വാറന്‍ അറിയിച്ചത്.
കഴിഞ്ഞ നവംബറില്‍ യു.എസ്. സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ സലേഹിനൊപ്പം രണ്ടു കൂട്ടാളികളും കൊല്ലപ്പെട്ടതായി വാറന്‍ പറഞ്ഞു. അബു മറിയം, അബു വാഖ്മാന്‍ അല്‍-ടുനിസ് എന്നിവരാണ് കൊല്ലപ്പെട്ട കൂട്ടാളികള്‍. ഇവര്‍ മൂന്നുപേരും ഐ.എസ്സിന്റെ പ്രധാനികളായാണ് അറിയപ്പെടുന്നത്. 42-വയസ്സുകാരനായ അബു സലേഹിന്റെ യഥാര്‍ഥപേര് മുഫാഖ് മുസ്തഫ മുഹമ്മദ് എല്‍-കര്‍മുഷ് എന്നാണ്. ഐ.എസ്സിന്റെ പ്രധാന സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന സലേഹ് സാമ്പത്തിക കാര്യമന്ത്രിയായാണ് അറിയപ്പെട്ടിരുന്നത്.
ഐ.എസ്സിലേക്ക് ആളെ കൂട്ടുന്നതിന്റെയും ആയുധങ്ങള്‍, വിവരങ്ങള്‍ എന്നിവ െകെമാറുന്നതിന്റെയും ചുമതലയായിരുന്നു സലേഹിന്റെ കൂട്ടാളികള്‍ക്കുണ്ടായിരുന്നതെന്നാണ് യു.എസ്. ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
Share this Article
Related Topics