വാഷിങ്ടണ്‍: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഭീകര സംഘടനകളായ അല്‍-ശബാബിന്റെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു.
സൊമാലിയ കേന്ദ്രീകരിച്ച് അല്‍ഖ്വെയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍-ശബാബിന്റെ നേതാവ് ഉക്കാഷ് എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്‍ സന്തേരയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. സൊമാലിയയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് പെന്റഗണ്‍ വ്ക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു.
കൊല്ലപ്പെട്ട രണ്ടാമന്‍ ഇറാഖ് സ്വദേശിയും ഐ.എസ്സിന്റെ മുതിര്‍ന്ന നേതാവുമായ അബു നബീലാണ്. ഇറാഖ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം.
Share this Article