കയ്‌റോ: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കേന്ദ്രങ്ങള്‍ക്കു നേരേയുള്ള ആക്രമണം തുടര്‍ന്നാല്‍ വാഷിങ്ടണില്‍ പാരിസ് ആവര്‍ത്തിക്കുമെന്ന് ഭീഷണി. ഐ.എസ്സിന്റെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്ന വെബ്‌സൈറ്റിലാണ് വീഡിയോസന്ദേശം പോസ്റ്റുചെയ്തിരിക്കുന്നത്.
ഐ.എസ്സിനെതിരെ നടത്തുന്ന ആക്രമണങ്ങളെ കുരിശുയുദ്ധമെന്നാണ് വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ' ഞങ്ങള്‍ക്കെതിരെ കുരിശുയുദ്ധം നടത്തുന്നവരോട് അള്ളാഹുവിന്റെ നാമത്തില്‍ പറയുന്നു, നിങ്ങള്‍ക്ക് ഒരു ദിവസമുണ്ടാകും. ഫ്രാന്‍സിന് സംഭവിച്ചതുപോലെ; അവരുടെ ആസ്ഥാനമായ പാരിസില്‍ത്തന്നെ അള്ളാഹുവിന്റെ നിശ്ചയപ്രകാരം ഞങ്ങള്‍ തിരിച്ചടിച്ചു. ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു അമേരിക്കയെ അതിന്റെ കേന്ദ്രമായ വാഷിങ്ടണില്‍ത്തന്നെ പ്രഹരിക്കും'- അല്‍ ഗാരിബ് എന്നയാളാണ് വീഡിയോയില്‍ സംസാരിക്കുന്നത്.
എന്നാല്‍ സന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല. യൂറോപ്പില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഗാരിബ് ഭീഷണി മുഴക്കുന്നുണ്ട്. തങ്ങളുടെ ചാവേര്‍ സംഘങ്ങളെ തടുത്തുനിര്‍ത്താന്‍ യൂറോപ്പിനാവില്ലെന്നാണ് ഭീഷണി.
Share this Article
Related Topics