സാവോപോളോ: കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ പുരോഹിതനെ സ്ത്രീ വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു.
ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. കാന്‍കാവോ നോവ സമൂഹം സംഘടിപ്പിച്ച യൂത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത വൈദികന്‍ മാര്‍സെലോ റോസ്സിയാണ് കുര്‍ബാന അര്‍പ്പിക്കാനെത്തിയത്. 50,000 ത്തോളം വരുന്ന ഭക്തജനങ്ങളോട് ദൈവവചനം പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. തടിച്ച സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കില്ല എന്ന് വൈദികന്‍ പ്രസംഗമധ്യേ പറഞ്ഞതിന് പിന്നാലെയാണ് യുവതി പുരോഹതിനെ തള്ളിയിട്ടതെന്നാണ് ബ്രസീലില്‍ നിന്നുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. എന്നാല്‍ തള്ളിയിടുന്ന വീഡിയോയില്‍ പുരോഹിതന്‍ ഇപ്രകാരം പറയുന്നതായി ഇല്ല.
കേള്‍വിക്കാരുടെ കൂട്ടത്തിലിരുന്ന തടിച്ച സ്ത്രീ വേദിയിലേക്ക് ഓടിയെത്തി വൈദികനെ സ്‌റ്റേജില്‍ നിന്നും തള്ളി താഴേക്കിടുകയായിരുന്നു.
സ്ത്രീവിരുദ്ധതയുടേയും സ്വവര്‍ഗരതിക്കെതിരായ നിലപാടിന്റെ പേരിലും അറിയപ്പെടുന്ന വൈദികനാണ് മാര്‍സെലോ റോസി.
വൈദികനെ തള്ളിയിട്ട സ്ത്രീ മാനസിക പ്രശ്‌നമുള്ള ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ വിട്ടയച്ചു.
Content Highlights: Woman shoves priest off stage, fat women don’t go to heaven