കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു


2 min read
Read later
Print
Share

മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡില്‍ കാറ്റ് വീശുന്നതാണ് കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണം.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ശക്തമായ കാട്ടുതീ. ഏകദേശം മുപ്പതിനായിരം ഏക്കറിലധികം സ്ഥലത്ത് ഇതിനകം തീ പടര്‍ന്നതായാണ് കണക്ക്. സംഭവത്തെ തുടര്‍ന്ന് പതിനായിര കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ സ്പീഡില്‍ കാറ്റ് വീശുന്നത് കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കാലിഫോര്‍ണിയയിലെ ആറ് പ്രധാന സ്ഥലങ്ങള്‍ അഗ്നിക്കിരയായിരുന്നു. ഇതിനു പുറമെ സാന്റാ ബാര്‍ബര, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 4000 അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നത്.

ലോസ് ആഞ്ചലസിന്റെ തെക്കന്‍ നഗരമായ മുറിറ്റയിലേക്ക് തീ പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2200 ഏക്കര്‍ സ്ഥലവും നൂറുകണക്കിന് വീടുകളും അഗ്നിബാധ ഭീഷണിയിലാണ്.

കാറ്റ് ശക്തമായി തുടരുന്നതിനാല്‍ തീ നീയന്ത്രിക്കുന്നത് ശ്രമകരമാണെന്ന് അഗ്നി ശമനസേന പറയുന്നു. അതുകൊണ്ട് ഈ മേഖലയില്‍ താമസിക്കുന്ന ആളുകളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത മാധ്യമ വ്യവസായിയായ റൂബര്‍ട്ട് മര്‍ഡോക്കിന്റെ എസ്‌റ്റേറ്റ് ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വീടും സ്വത്ത് വകകളും തിപിടിത്തത്തില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയയുടെ വടക്കന്‍ നഗരമായ വെഞ്ച്യുറ കൗണ്ടിയിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കൂടാതെ തീരദേശ നഗരങ്ങളിലും കാട്ടുതീ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

38,850 ഏക്കര്‍ സ്ഥലത്തേക്ക് തീ പടര്‍ന്നതായും 50000 ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായുമാണ് അഗ്നി സുരക്ഷാ സേന റിപ്പോര്‍ട്ട് ചെയ്തത്.

ലോസ് ആഞ്ചലസില്‍ നിന്നും വെഞ്ച്യൂറ കൗണ്ടിയില്‍ നിന്നുമായി 2.3 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചതായി ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാഴ്‌സെറ്റി അറിയിച്ചു.

തീ പിടിത്തത്തെ തുടര്‍ന്ന് ഈ മേഖലയിലെ ദേശീയപാതകള്‍ അടച്ചിടുകയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram