കാൻബെറ: മാനിനെയും കാട്ടുപോത്തിനെയും മുഴുവനായി തിന്നുന്ന മുതലകളെ കണ്ടിട്ടുണ്ടാകാം. എന്നാല്‍ മുതലയെ ജീവനോടെ വിഴുങ്ങുന്ന പാമ്പിനെയോ?. ഓസ്ട്രേലിയയിൽ പകർത്തിയ അത്തരമൊരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം.
വലുപ്പത്തില്‍ ഓസ്‌ട്രേലിയയില്‍ രണ്ടാംസ്ഥാനത്ത് വരുന്ന പെരുമ്പാമ്പാണ് ഒലീവ് പൈത്തണ്‍. ഈ വിഭാഗത്തില്‍ പെട്ട പാമ്പ് മുതലയെ മുഴുവനായും വിഴുങ്ങുന്നതാണ് കാമറയിൽപതിഞ്ഞത്. കയാക്കിങ് നടത്തുന്നതിനിടെ മാര്‍ട്ടിന്‍ മുള്ളറാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ജി.ജി വൈല്‍ഡ് ലൈഫ് റെസ്‌ക്യു തങ്ങളുടെ ഫേയ്‌സ്ബു്ക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
താടിയെല്ല് തലയോട്ടിയില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്നത് കൊണ്ടാണ് സ്വന്തം ശരീരത്തിനേക്കാളും തലയേക്കാളും വലുപ്പമുള്ള ഇരയെ വിഴുങ്ങാന്‍ പെരുമ്പാമ്പുകളെ സഹായിക്കുന്നത്.
content highlights: Viral pictures showing Python Swallowing Crocodile