എ.ടി.എം കവര്‍ച്ചയെന്ന് കേള്‍ക്കുമ്പോള്‍ ഇതിലെന്താണൊരു പുതുമയെന്ന് ചിന്തിക്കുന്നവരുണ്ടാവും. കാരണം എ.ടി.എമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിച്ച് മോഷണം നടത്തുക, വ്യാജ കാര്‍ഡ് ഉപയോഗിച്ച് പണം തട്ടുക, പൂട്ട് തകര്‍ത്ത് മോഷണം നടത്തുക ഇതൊക്കെ സാധാരണ കേള്‍ക്കുന്ന മോഷണ വാര്‍ത്തകള്‍. എന്നാല്‍ എ.ടി.എം കൗണ്ടറിനുള്ളിലേക്ക് ഒരു വാഹനം തന്നെ ഇടിച്ചുകയറ്റി തകര്‍ത്ത് ഒരു എ.ടി.എം മെഷീന്‍ അപ്പാടെ മോഷ്ടിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ.
സിനിമകളില്‍ പോലും അങ്ങനെയൊരു രംഗം വിരളമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബ്രിട്ടനിലെ അത്തരമൊരു സംഭവം അരങ്ഹേറിയിരിക്കുകയാണ്.
ബ്രിട്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ച എ.ടി.എം മെഷീനും പണവുമാണ് മോഷ്ടാക്കള്‍ വിദഗ്ധമായി മോഷ്ടിച്ചുകൊണ്ടുപോയത്. കൗണ്ടറിന്റെ ചില്ല് വാതില്‍ വാഹനം കൊണ്ട് ഇടിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ ആദ്യം അകത്ത് കടന്നത്. പിന്നെ വാഹനം പിന്നോട്ടെടുത്ത് എ.ടി.എം മെഷീനിലേക്കും ഇടിച്ച് കയറ്റി. ശേഷം പണമിടുന്ന കൗണ്ടര്‍ ഇതേ വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ സി.സി.ടി.വി വീഡിയോയും വലിയ തോതില്‍ പ്രചരിച്ചിക്കുന്നുണ്ട്.