തായ്പേയ്: വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നടക്കേണ്ടതാണെന്ന നിലവിലുള്ള സിവില്‍ വിവാഹ ചട്ടം തുല്യതയ്‌ക്കെതിരാണെന്ന് തായ് വാന്‍ പരമോന്നത കോടതിയുടെ ചരിത്ര പ്രഖ്യാപന വിധി. ബുധനാഴ്ച്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതോടെ സ്വര്‍വര്‍ഗ്ഗ വിവാഹം നിയമപരമാകുന്ന ഏഷ്യയിലെ ആദ്യ രാജ്യമെന്ന ബഹുമതി തായ്വാന് ലഭിക്കും.
സ്വര്‍ഗ്ഗ വിവാഹം ഭരണഘടനാവിരുദ്ധമല്ലെന്നും അത് നിയമ വിധേയമാക്കാനുള്ള എല്ലാ ഭേദഗതികളും പാര്‍ലമെന്റ് കൊണ്ട് വരണമെന്നും കോടതി ആവശ്യപ്പെട്ടു.രണ്ട് വര്‍ഷത്തിനുള്ളില്‍ കോടതി നിര്‍ദേശം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.
പാര്‍ലമെന്റ് അത്തരമൊരു ഭേദഗതി കൊണ്ടു വരുമോ എന്ന ശങ്കയുള്ളതിനാല്‍ ഭേദഗതി വരുത്തിയില്ലെങ്കിലും വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്നും കോടതി പറഞ്ഞു.
മതത്തില്‍ നിന്നും മറ്റും എല്‍ജിബിടി സമൂഹം നേരിടുന്ന നിരന്തര അവഗണനകളും പീഡനങ്ങളുമാണ് ഇത്തരമൊരു വിധിയിലേക്ക കോടതിയെ നയിച്ചത്. നിലവിലെ സിവില്‍ വിവാഹ ചട്ട പ്രകാരം തായ്വാനില്‍ സ്വവര്‍ഗ്ഗ വിവാഹം സാധ്യമല്ല.
14 അംഗങ്ങളുള്ള ജഡ്ജിങ് പാനലാണ് സുപ്രധാന വിധിപുറപ്പെടുവിച്ചത്. ഇതില്‍ 12 അംഗങ്ങളും വിധിയ്ക്കനുകൂലമായാണ് നിന്നത്. 2 പേര്‍ മാത്രമാണ് തീരുമാനത്തെ എര്‍ത്തത്.വിധികെകതിരെ അനുകൂലവും പ്രതികൂലവുമായ പ്രതികരണമാണ് രാജ്യത്ത് നിന്നുയരുന്നത്.
Share this Article
Related Topics