തായ്‌വാന്‍: വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.
220 പേരെ രക്ഷപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന ഫഌറ്റുകള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. നിശ്ശേഷം തകര്‍ന്ന 17 നില കെട്ടിടത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റ 150 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് ഭൂചലനം തായ്‌വാനെ പിടിച്ചു കുലുക്കിയത്. ഞായറാഴ്ചയാണ് ചൈനീസ് പുതുവര്‍ഷാരംഭം. 1999 ല്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 2300 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Share this Article
Related Topics