ചിക്കാഗോ: 1893 സപ്തംബര് 11, അമേരിക്കയിലെ ചിക്കാഗോയില് നടന്ന ലോകമതസമ്മേളനത്തില്‍ 30 വയസ്സുള്ള ഒരു ഇന്ത്യക്കാരന് 7000 പേരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്യാനെത്തി.
അദ്ദേഹം സദസ്സിനെ നോക്കി വിളിച്ചു: ‘‘അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ...’’ അറിവും ശൈലിയുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ആ പ്രസംഗത്തിന് ഞായറാഴ്ച 123 വയസ്സ്.
പാശ്ചാത്യലോകത്തെ ഏറ്റവുമധികം ആകര്‍ഷിച്ച ഒരു ഇന്ത്യക്കാരന്റെ പ്രസംഗമായി പില്ക്കാലത്ത് ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഹിന്ദുത്വം, ദേശീയത എന്നീ ആശയങ്ങളെ വിദേശരാജ്യങ്ങള്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു വിവേകാനന്ദന്‍. ‘ഇന്ത്യയില്‍ നിന്ന് കൊടുങ്കാറ്റുപോലെ ഒരു സന്ന്യാസി’ എന്നാണ് മാധ്യമങ്ങള് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
Share this Article
Related Topics