ലോകസൗന്ദര്യ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ ഇന്ത്യക്കാരി സുമൻ റാവുവിന് പറയാനുള്ളത്


1 min read
Read later
Print
Share

തായലാന്‍ഡ്: ലിംഗസമത്വത്തിന്റെ ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് മിസ് വേള്‍സ് മത്സരത്തിലെ മൂന്നാം സ്ഥാനക്കാരിയും ഇന്ത്യക്കാരിയുമായ സുമന്‍ റാവു. മോഡലിങ്ങിനും അഭിനയത്തിനും പുറമെ സമൂഹത്തിലെ ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രാജസ്ഥാന്‍ സ്വദേശിനിയായ സുമന്‍ പറയുന്നത്.

സ്വാതന്ത്ര്യവും സന്തോഷവും എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാനുള്ളതാണ്. അസമത്വം വളരെയധികം നിലകൊള്ളുന്നത് കൊണ്ട് പെണ്‍കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ വേണ്ടവിധം നിറവേറ്റാന്‍ സാധിക്കാനാകാത്ത ഒരു സമൂഹത്തിലൂടെയാണ് ഇന്നും പെണ്‍കുട്ടികള്‍ കടന്നുപോകുന്നത്, ഇതിനെതിരെ ബോധവത്കരണം നടത്താന്‍ ആഗ്രഹിക്കുന്നു", സുമന്‍ റാവു പറഞ്ഞു.

തന്റെ പ്രയ്ത്‌നത്തിനു ഫലമുണ്ടാകണമെന്ന ആഗ്രഹത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനാന്‍ സാധിച്ചതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.

2019 ജൂണില്‍ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു സുമന്‍. 20കാരിയായ സുമന്‍ ചാര്‍ട്ടേഡ് അക്കൗണ്‍ണ്ടന്‍സി വിദ്യാര്‍ഥിനിയാണ്.

120പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ഇതില്‍ ചോദ്യോത്തരവേളയില്‍ നിന്നാണ് അവസാന വിജയികളെ തിരഞ്ഞെടുത്തത്. ലോക സുന്ദരി പട്ടം ജമൈക്കയില്‍ നിന്നുള്ള ടോണി ആന്‍സിങ് ആണ് കരസ്ഥമാക്കിയത്. ഫ്രാസില്‍ നിന്നുള്ള ഓഫീനി മെസ്സിനോയ്ക്കാണ് രണ്ടാം സ്ഥാനം.

Content Highlights: suman rao, second runner up of Miss world 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram