അബൂജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ മുസ്ലീം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 പേര് കൊല്ലപ്പെട്ടു. അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. പ്രഭാത പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴായിരുന്നു സ്ഫോടനം.
സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് സൂചനകള്‍.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമാണെന്ന് പോലീസ് സംശയിക്കുന്നു. 2015 മുതല്‍ സംഘടനയുടെ സ്വാധീനത്തിലുള്ള മുബി മേഖലയില്‍ സമാനമായ ആക്രമണങ്ങള്‍ പതിവായിരുന്നു.