മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ സത്യ ത്രിപാഠി ഇനി ഐക്യരാഷ്ട്ര സഭയില്‍ രണ്ടാമന്‍


1 min read
Read later
Print
Share

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി) ന്യൂയോര്‍ക്ക് ഓഫീസിന്റെ തലവനും സത്യ ആയിരിക്കും.

ന്യൂയോര്‍ക്ക്: മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ദനുമായ സത്യ ത്രിപാഠി ഐക്യരാഷ്ട്ര സഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ (യു.എന്‍.ഇ.പി) ന്യൂയോര്‍ക്ക് ഓഫീസിന്റെ തലവനും ഇദ്ദേഹം ആയിരിക്കും.

ട്രിനിടാട് ആന്‍ ടുബാഗോ സ്വദേശിയായ ഏലിയട്ട് ഹാരിസിന്റെ പിന്‍ഗാമിയായാണ് സത്യ ത്രിപാഠി നിയമിതനാവുന്നത്. 2017 മുതല്‍ യു.എന്‍.ഇ.പിയുടെ സുസ്ഥിരവികസനത്തിനായുള്ള 2030 അജണ്ടയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു സത്യ.

സാമ്പത്തിക വിദഗ്ദനായും നിയമജ്ഞനായും 35 വര്‍ഷത്തിലധികം അനുഭവ സമ്പത്ത് ഉള്ള വ്യക്തിയാണ് സത്യ ത്രിപതി. 1998 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗമാണ് ഇദ്ദേഹം. യു.എന്നിന് വേണ്ടി യൂറോപ്പ്, ഏഷ്യ ആഫ്രിക്ക എന്നീ വന്‍കരകളിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുസ്ഥിര വികസനം, മനുഷ്യാവകാശം, ജനാധിപത്യ പരിപാലനം, നിയമകാര്യം എന്നീ മേഖലകളിലാണ് ഇദ്ദേഹം ഐക്യഷ്ട്ര സഭക്കായി പ്രവര്‍ത്തിച്ചിട്ടുള്ളത്. വികസ്വര രജ്യങ്ങളില്‍ വനനശീകരണം കുറയ്ക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രൊജക്ടിന്റെയും തലവനായിരുന്നു ഇദ്ദേഹം. 2004ലെ സൈപ്രസ് ഏകീകരണ ചര്‍ച്ചകളുടെ നിയമ-കരാര്‍ സമിതിയുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു.

നേരത്തെ ഇദ്ദേഹം ലോക കാര്‍ഷിക വനവത്കരണ സെന്ററിന്റെ പ്രകൃതി വിഭവങ്ങളുടെ പരിപാലന പ്രൊജക്ടില്‍ സീനിയര്‍ ഫെലോ ആയും ലോക എക്കണോമിക്ക് ഫോറത്തിന്റെ വനങ്ങള്‍ക്കായുള്ള ഉപദേശക സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമത്തിലും, കൊമേഴ്‌സിലും ഉന്നത ബിരുദധാരി കൂടിയാണ് സത്യ ത്രിപാഠി..

content highlights: Satya Tripathi is the New No.2 in United Nations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പ്ലൂട്ടോയ്ക്ക് ഗ്രഹപദവി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ രംഗത്ത്

Sep 8, 2018


mathrubhumi

പൊട്ടാനൊരുങ്ങി അഗ്നിപര്‍വ്വതങ്ങള്‍; ആസ്വദിക്കാനായി ജനപ്രവാഹവും

Dec 18, 2019


mathrubhumi

ഇത് ബാസ്‌കറ്റ് സ്റ്റാര്‍, ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ 'വൈറല്‍ സ്റ്റാര്‍'

Sep 4, 2019