സാന്‍ ബെര്‍ണാഡിനോ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അധ്യാപികയടക്കം രണ്ടുപേര്‍ മരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമി മരിച്ചതായി പോലീസ് പറഞ്ഞു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. അധ്യാപികയുമായുള്ള തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് നിഗമനം. അധ്യാപികയെ വധിച്ച്, അക്രമി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
2015 ഡിസംബറില്‍ സാന്‍ ബെര്‍നാഡിനോയില്‍ നടന്ന വെടിവെപ്പില്‍ 14 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികളായ സയ്ദ് റിസ്വാന്‍ ഫറൂക്ക്, തഷ്ഫീന്‍ മാലിക് ദമ്പതിമാരെ പിന്നീട് ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി.