ഫ്‌ളോറിഡ: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വൈദ്യുതി ബന്ധം തകരാറിലായതോടെ ആകാശത്തൊട്ടിലില്‍ കയറിയ റൈഡര്‍ 55 അടി ഉയരത്തില്‍ കുടുങ്ങി.
അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഇയാള്‍ക്ക് പരിക്കേറ്റിട്ടില്ലെങ്കിലും ഉയരത്തില്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കറന്റ് പോയതിനെ തുടര്‍ന്ന് 55 അടി ഉയരത്തില്‍ കുടുങ്ങിപ്പോയ റൈഡറെ രക്ഷിച്ചതായി ബേ കൗണ്ടി ഫയര്‍ റസ്‌ക്യു ട്വീറ്റ് ചെയ്തു. ക്രെയിന്‍ ഉപയോഗിച്ചാണ് ഫയര്‍ റെസ്‌ക്യു അംഗങ്ങള്‍ റൈഡറെ രക്ഷിച്ചത്.
അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകളില്‍ കുടുങ്ങി ജനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്.
content highlightsRider Stranded 55 Feet In The Air After Power Failure