ഷിക്കാഗോ: അമേരിക്കയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നത് ഫെസ്ബുക്കിലുടെ തത്സമയം പ്രദര്‍ശിപ്പിച്ചു. നിരവധി ആളുകള്‍ ഈ ദൃശ്യങ്ങള്‍ കണ്ടെങ്കിലും ആരും ഈ വിവരം പോലീസിനെ അറിയിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഞായാറാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് കടയിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് ഫേസ്ബുക്ക് ലൈവില്‍ നിരവധി ആളുകള്‍ പീഡനത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തന്റെ മകള്‍ പീഡനത്തിനിരയായതായി വിവരം ലഭിച്ച കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
നാല്‍പ്പതോളം ആളുകള്‍ തത്സമയം പീഡനം വീക്ഷിച്ചെങ്കിലും ആരും തന്നെ ഈ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഷിക്കാഗോ പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് ഇടപെട്ട് ഫെയ്‌സ്ബുക്കില്‍ നിന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയും നീക്കം ചെയ്തു. തന്നെ പീഡിപ്പിച്ച ഒരാളെ ഈ കൂട്ടി തിരിച്ചറിഞ്ഞെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.