റോം: ഇറ്റലിയില്‍ സൈനികാഭ്യാസത്തിനിടെ വ്യോമസേനൈാ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. തലസ്ഥാനമായ റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെറസിനയിലാണ് അപകടം നടന്നത്.
യൂറോ ഫൈറ്റര്‍ യുദ്ധവിമാനമാണ് അപകടത്തില്‍ പെട്ടത്. ആയിരങ്ങള്‍ വ്യോമാഭ്യാസ പ്രകടനം വീക്ഷിക്കാനെത്തിയിരുന്നു. അഭ്യാസത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കടലിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്.
അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പൈലറ്റ് അപകടത്തില്‍ മരിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തുമെന്ന് ഇറ്റാലിയന്‍ വ്യോമസേന അറിയിച്ചു.
BREAKING An #Eurofighter Typhoon jet crashed into sea during airshow at #Terracina#Italypic.twitter.com/GIHX2DquBh
— Aviationdaily (@Aviationdailyy) 24 September 2017