ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് മുഷ്‌റഫ്


ദുബായ്: 2002 ല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ് അറ്റകൈ പ്രയോഗത്തിന് മുഷ്‌റഫ് ആലോചിച്ചത്‌.

എന്നാല്‍ തിരിച്ചടി ഭയന്നാണ് പിന്മാറിയതെന്നും മുഷ്‌റഫ് പറയുന്നു. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ കഴിച്ചുകൂട്ടിയെന്നും അദ്ദേഹം പറയുന്നു.

അന്ന് ഇന്ത്യയോ പാകിസ്താനോ മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്‌റഫ് പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.

ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram