ആഡിസ് അബാബ: എത്യോപ്യയിലെ തടാകത്തില്‍ വിശ്വാസികള്‍ക്ക് മാമോദീസാ ശുശ്രൂഷ നടത്താനെത്തിയ പുരോഹിതനെ മുതല കൊന്നു.
തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യയിലെ അബയ തടാകക്കരയില്‍ മാമോദീസാചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനെത്തിയ പുരോഹിതനായ ഡോച്ചോ എഷീതാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.
എണ്‍പതോളംപേര്‍ മാമോദീസാചടങ്ങിനായെത്തിയിരുന്നു. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ എഷീതിനെ മുതല ആക്രമിക്കുകയായിരുന്നു. തടാകത്തില്‍നിന്ന് പൊങ്ങിയ മുതല പൊടുന്നനെ എഷീതിനെ കടിച്ചെടുത്ത് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സാധാരണ ഗതിയില്‍ ഇവിടത്തെ മുതലകള്‍ ആക്രമണകാരികളല്ലെന്നും തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ ഭക്ഷ്യ ക്ഷാമം നേരിട്ടതാണ് മുതലകള്‍ മനുഷ്യനെ ആക്രമിക്കാന്‍ ഇടയാക്കിയതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
Share this Article
Related Topics