പര്‍വേസ് മുഷറഫ് പാകിസ്താന്‍ വിട്ടു


മുഷറഫിന്റെ യാത്രാവിലക്ക് നീക്കാന്‍ സിന്ധ് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്.

ഇസ്‌ലാമാബാദ്: രാജ്യദ്രോഹമുള്‍പ്പെടെ നിരവധി കേസുകളില്‍ പാകിസ്താനില്‍ വിചാരണ നേരിടുന്ന മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടു. കഴിഞ്ഞ ദിവസം സുപ്രീം കോടതി മുഷറഫിന്റെ യാത്രാ വിലക്ക് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷറഫ് ദുബായിലെത്തിയത്.

നട്ടെല്ലിന്റെ ചികിത്സക്കുവേണ്ടിയാണ് മുഷറഫ് ദുബായിലെത്തിയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്. അത്യാവശ്യമായി സുഷുമ്‌ന നാഡിക്കു നടത്തേണ്ട ചികിത്സ പാകിസ്താനില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചികിത്സക്കു ശേഷം കേസ് വിചാരണക്കായി പാകിസ്താനില്‍ തിരിച്ചെത്തുമെന്നും മുഷറഫ് പറഞ്ഞു. എന്നാല്‍ മുഷറഫിന്റെ ഈ വാഗ്ദാനത്തെ നിരീക്ഷകര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

മുഷറഫിന്റെ യാത്രാവിലക്ക് നീക്കാന്‍ സിന്ധ് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram