തന്റെ ഭരണകാലത്ത് ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നുവെന്ന് മുഷാറഫ്


പാക് വാര്‍ത്താ ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ നദീം മാലികുമായി മുഷാറഫ് നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്

ന്യൂഡല്‍ഹി: തന്റെ ഭരണകാലത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനായായ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചതിന് വ്യക്തമായ സൂചന നല്‍കി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.

പാക് വാര്‍ത്താ ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ നദീം മാലികുമായി മുഷാറഫ് നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ജെയ്‌ഷെ മുഹമ്മദിനെതിരെ എടുത്ത നടപടികളെ അദ്ദേഹം അഭിമുഖത്തിനിടെ സ്വാഗതം ചെയ്തു. 2003-ഡിസംബറില്‍ രണ്ടു തവണ ജെയ്‌ഷെ മുഹമ്മദ് തനിക്ക് നേരെ വധശ്രമം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് നിങ്ങള്‍ അധികാരത്തിലിരുന്ന സമയത്ത് ഇവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അക്കാലങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് മുഷാറഫ് മറുപടി നല്‍കിയത്. ആ സമയത്ത് ഇന്ത്യയും പാകിസ്താനും കനത്ത പോരാട്ടം നടത്തുകയാണ്. ഇരു രാജ്യങ്ങളും മറുരാജ്യത്ത് ബോംബാക്രമണം നടത്താന്‍ ആളുകളെ ഏര്‍പ്പാടാക്കിയിരുന്നു. തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും ഇത്തരത്തില്‍ മറ്റുള്ളവരെ ഉപയോഗിച്ച് ഇത് നടത്തിയിരുന്നു. അത് കൊണ്ട് തന്നെ ജെയ്‌ഷെക്കെതിരെ അന്ന് ശക്തമായ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pakistan Used Jaish-e-Mohammed to Carry Out Attacks in India During My Tenure, Says Pervez Musharraf

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram