വീഡിയോ ഗെയിം യഥാർഥ സംഭവമെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ്; പാക് നേതാവിന് പരിഹാസപ്പെരുമഴ


1 min read
Read later
Print
Share

വിമാനം പറന്നിറങ്ങി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ലോറി മുന്നിലെത്തുന്നതും വിമാനം വാഹനത്തില്‍ ഇടിക്കാതെ വീണ്ടും പറന്നുയരുന്നതുമാണ് വീഡിയോയില്‍. എന്നാല്‍ വീഡിയോ ഗെയിമുകള്‍ പരിചയമുള്ളവര്‍ക്ക് കാണുമ്പോള്‍ തന്നെ ഇതൊരു ഗെയിം വീഡിയോ ആണെന്ന് മനസിലാവും

ന്യൂഡല്‍ഹി: റണ്‍വേയിലിറങ്ങിയ വിമാനം തൊട്ടു മുന്നിലെത്തിയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പറന്നുയരുന്ന ദൃശ്യങ്ങളുള്ള വീഡിയോ ഗെയിം കണ്ട് യഥാര്‍ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്ത് പരിഹാസത്തിന് പാത്രമായിരിക്കുകയാണ് പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ നേതാവും പിഎടിഎയുടെ ജനറല്‍ സെക്രട്ടറിയുമായ ഖുറം നവാസ്. ഇത് യഥാർഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് പൈലറ്റിന്റെ മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വിമാനം പറന്നിറങ്ങി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ലോറി മുന്നിലെത്തുന്നതും വിമാനം വാഹനത്തില്‍ ഇടിക്കാതെ വീണ്ടും പറന്നുയരുന്നതുമാണ് വീഡിയോയില്‍. എന്നാല്‍ വീഡിയോ ഗെയിമുകള്‍ പരിചയമുള്ളവര്‍ക്ക് കാണുമ്പോള്‍ തന്നെ ഇതൊരു ഗെയിം വീഡിയോ ആണെന്ന് മനസിലാവും. അല്ലാത്തവര്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസിലായില്ലെങ്കിലും വീഡിയോ കണ്ടു കഴിയുമ്പോള്‍ അതൊരു ഗ്രാഫിക് വീഡിയോ ആണെന്ന് തീര്‍ച്ചയായും മനസിലാക്കാന്‍ സാധിക്കുമെന്നുള്ളത് കൊണ്ടാണ് നവാസിന് ഇത്രയധികം പരിഹാസം നേരിടേണ്ടി വന്നത്.

ഖുറം പിന്നീട് വീഡിയോ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന് മുമ്പേ 1500 പേര്‍ അത് റീട്വീറ്റ് ചെയ്തിരുന്നു. ഖുറമിനെ പരിഹസിച്ച് ധാരാളം പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

ചെറിയ മണ്ടത്തരങ്ങള്‍ക്കും ശ്രദ്ധക്കുറവിനുമായി പരിഹാസ്യരാവുന്നത് പതിവാക്കിയിരിക്കുകയാണ് പാകിസ്താനിലെ രാഷ്ട്രീയ നേതാക്കള്‍. പത്രസമ്മേളനത്തിനിടെ ഫെയ്സ്ബുക്കില്‍ ലൈവ് നല്‍കുന്നതിനിടെ ക്യാറ്റ് ഫില്‍ട്ടര്‍ അറിയാതെ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ഒരു പാക് മന്ത്രി പൂച്ചച്ചെവികളുമായി ലൈവില്‍ പ്രത്യക്ഷപ്പെട്ട് പരിഹാസ്യനായത് അടുത്തിടെയായിരുന്നു.

വീഡിയോ

Content Highlights: Pakistan GTA Tweet

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഭീകരവാദത്തിന്റെ ജനിതകം പേറുന്ന പരാജിത രാഷ്ട്രം; പാകിസ്താനെതിരെ യുനെസ്‌കോയില്‍ ഇന്ത്യ

Nov 15, 2019


mathrubhumi

1 min

സിംബാബ്‌വേ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

Sep 6, 2019


mathrubhumi

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

Oct 2, 2018