ഭീകരവാദം പാകിസ്താന്റെ ദേശീയനയം; യു.എന്‍. വേദിയില്‍ ആഞ്ഞടിച്ച് ഇന്ത്യ


തീവ്രവാദത്തെ പാകിസ്താന്‍ ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണെന്നും അതിനെ മനുഷ്യാവകാശ സംരക്ഷണമെന്ന് ന്യായീകരിക്കുന്നതായും ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. തീവ്രവാദത്തെ പാകിസ്താന്‍ ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണെന്നും അതിനെ മനുഷ്യാവകാശ സംരക്ഷണമെന്ന് ന്യായീകരിക്കുന്നതായും ഇന്ത്യ ആരോപിച്ചു. കഴിഞ്ഞദിവസം യു.എന്‍. വേദിയില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്താന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധിയായ സയ്യിദ് അക്ബറുദീന്‍.

ഐക്യരാഷ്ട്രസഭയിലെ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നടന്ന ഉന്നതതല ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. പാകിസ്താന്‍ അനാവശ്യമായി കശ്മീര്‍ വിഷയം കുത്തിപ്പൊക്കിക്കൊണ്ടുവരികയാണ്. ഇതിലൂടെ അവര്‍ ഐക്യരാഷ്ട്രസഭാ വേദി ദുരുപയോഗം ചെയ്തിരിക്കുകയാണ്. മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന രാജ്യമാണ് പാകിസ്താന്‍. തീവ്രവാദികളെ പുകഴ്ത്തുകയും അവര്‍ക്ക് അഭയംനല്‍കുകയും ചെയ്യുന്ന രാജ്യം. നിയമവും ജനാധിപത്യവും മനുഷ്യാവകാശവും എന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മനുഷ്യാവകാശ ചര്‍ച്ചകളില്‍ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ കശ്മീരി നേതാവെന്നാണ് പാക് പ്രതിനിധി മലീഹ ലോധി വിശേഷിപ്പിച്ചത്. വാനിയുടെ കൊലപാതകത്തെ ജുഡീഷ്യല്‍ കൊലപാതകത്തിനും മുകളിലെന്നാണ് അവര്‍ വിശേഷിപ്പിച്ചിതും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram