പ്രോങ്ഗാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതിതായി വികസിപ്പിച്ചെടുത്ത അത്യാധുനിക ആയുധം വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ആണവനിരായൂദ്ധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഉത്തരകൊറിയയുടെ ഈ പുതിയ നീക്കം. കൊറിയന്‍ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ഉത്തരകൊറിയന്‍ പ്രതിരോധ അക്കാദമിയുടെ ഗ്രൗണ്ടില്‍ കിം ജോങ് ഉന്‍ നേരിട്ടെത്തി പരീക്ഷണത്തിന് നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ തരം ഉപകരണങ്ങളാണ് ആയുധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.
ഈ വര്‍ഷത്തെ നയതന്ത്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണവായുധങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ എന്നിവ ഉത്തരകൊറിയ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനും അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിംഗപ്പൂരില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
അമേരിക്ക - കൊറിയ നയതന്ത്ര ബന്ധം സുഗമായി പോകുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പുതിയ നീക്കം.
Content Highlight; North Korea tests new ‘ultramodern tactical weapon’