പ്രധാനപ്പെട്ട പരീക്ഷണം നടത്തി! ലോകത്തെ മുള്‍മുനയിലാക്കി ഉത്തരകൊറിയ


1 min read
Read later
Print
Share

എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

പ്യോങ്‌യാങ്: ഉത്തരകൊറിയ ഏറെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ പരീക്ഷണം ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പീക്തു മലനിരകളില്‍ കുതിരസവാരി നടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുമ്പാണ് കിം ജോങ് ഉന്‍ പീക്തു പര്‍വതനിരകളില്‍ കുതിരസവാരി നടത്താറുള്ളത്.

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പീക്തു സന്ദര്‍ശനവും പുതിയ പ്രഖ്യാപനത്തിന്റെയോ പരീക്ഷണത്തിന്റെയോ സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെ അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം ഉടന്‍ വരുന്നുണ്ടെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlights: north korea says they had conducted a very important test

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram