കടലിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ആകാശത്തേക്ക് കുതിച്ചു, ഉത്തര കൊറിയന്‍ പ്രകോപനം വീണ്ടും


1 min read
Read later
Print
Share

സോള്‍: മിസൈല്‍ പരീക്ഷിച്ച് വീണ്ടും ഉത്തരകൊറിയ. കടലിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ആകാശത്തേക്ക് കുതിക്കുന്ന മിസൈലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്.

പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കയുമായി ആണവ വിഷയത്തില്‍ ചര്‍ച്ചനടക്കാനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. പരസ്പരം പോര്‍വിളിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചര്‍ച്ചയ്ക്ക് തയ്യാറായ ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ മിസൈല്‍ പരീക്ഷണത്തെ പലരും വിലയിരുത്തുന്നത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉത്തരകൊറിയ രഹസ്യമായി വികസിപ്പിക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് ഇന്നത്തെ പരീക്ഷണം. പ്രതിരോധ ശാസ്ത്രജ്ഞന്മാര്‍ക്ക് കിം ജോങ് ഉന്‍ അഭിനന്ദനം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പരീക്ഷണ വേളയിലെ പോലെ ഇത് നേരിട്ട് വീക്ഷിക്കാന്‍ പക്ഷേ കിം എത്തിയില്ല.

പുഗുസോങ്-3 എന്ന് പേരിട്ട മിസൈല്‍ കടലിനടിയിലുണ്ടായിരുന്ന മുങ്ങിക്കപ്പലില്‍ നിന്ന് മുകളിലേക്ക് തൊടുക്കുകയായിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് ചിത്രങ്ങള്‍ സഹിതം രണ്ട് പേജാണ് മിസൈലിനെ കുറിച്ച് ഫീച്ചര്‍ നല്‍കിയത്.

കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള മിസൈല്‍ വെള്ളത്തിന്റെ ഉപരിതലം കടന്ന് റോക്കറ്റിന്റെ എന്‍ജിന്‍ ആകാശത്തേക്ക് കുതിക്കുന്നതാണ് ചിത്രം. ദക്ഷിണ കൊറിയയും ജപ്പാന്‍ പ്രധാനമന്ത്രിയും ആശങ്ക രേഖപ്പെടുത്തുകയും മിസൈല്‍ പരീക്ഷണത്തെ അപലപിക്കുകയും ചെയ്തു.

2016 ല്‍ പരീക്ഷിച്ച മിസൈലിന്റെ പുതിയ പതിപ്പാണിതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിധിയും ശേഷിയും പുതിയ പതിപ്പില്‍ കൂടുതലാണ്.

Content Highlights: Kim Jong Un "sent warm congratulations" to the defence scientists

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram