സിയൂള്‍: ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ സ്ഥാനപതി കിം ജോംങ് ഉന്‍. റോക്കറ്റ് എഞ്ചിനുകളുടേയും ഇന്റര്‍ കോണ്ടിനെന്റല്‍ മിസ്സൈലുകളുടേയും നോസ്‌കോണ്‍ റോക്കറ്റുകളുടേയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ കിം ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ആവശ്യമായ ആണവ ശക്തി തങ്ങള്‍ക്കുണ്ടെന്ന് ഉത്തര കൊറിയ നേരത്തെ അനൗദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനത്തിന് ശക്തിപകരുന്ന രീതിയില്‍ ഉത്തര കൊറിയന്‍ അക്കാദമി ഓഫ് ഡിഫന്‍സ് സയന്‍സിന്റെ കെമിക്കല്‍ മെറ്റീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിം സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമം പുറത്തു വിട്ടു. സോളിഡ് ഫ്യൂവല്‍ റോക്കറ്റ് എഞ്ചിനുകളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കണമെന്നും കിം ഉത്തരവിട്ടതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരകൊറിയയുടെ ആയുധ ശേഖരണത്തെ ചൊല്ലിയും മുന്നറിയിപ്പുകളെ മുന്‍നിര്‍ത്തിയുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. അമേരിക്കയുമായി നയതന്ത്ര അസ്വാരസ്യങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള മുന്നറിയിപ്പുകളും ശക്തിപ്രകടനവും അന്താരാഷ്ട്ര സമൂഹത്തിനും വെല്ലുവിളിയായിരുന്നു.
Share this Article
Related Topics