സിയൂള്‍: ഉത്തരകൊറിയയെ സംരക്ഷിക്കാന്‍ ആണവായുധങ്ങളേന്തിയ രഹസ്യചാവേര്‍ സൈന്യമുണ്ടെന്ന് മുന്‍ സൈനികന്റെ വെളിപ്പെടുത്തല്‍. ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നുഴഞ്ഞുകയാറാന്‍ തയ്യാറായിരിക്കുകയാണ്. കിം ജോങ് ഉന്നിനായി ജീവന്‍ നല്‍കാന്‍ തയ്യാറായി വന്‍രീതിയില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ രഹസ്യ സൈനികരാണിവരെന്ന് ജൂയില്‍ കിം പറയുന്നു. ലണ്ടനിലേക്ക് ചേക്കേറിയ മുന്‍ ഉത്തരകൊറിയന്‍ സൈനികനാണ് ജൂയില്‍ കിം.
സൈനിക മേധാവിമാര്‍ നേരിട്ട് തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയവരാണ് ഈ രഹസ്യസൈനികര്‍. മസ്തിഷ്‌ക പ്രക്ഷാളനം നടത്തി റോബോര്‍ട്ടിന് തുല്യമാക്കി സജ്ജരാക്കിയവരാണ് ഈ സംഘം. സ്വയംചിന്തയില്ലാത്ത രഹസ്യ സൈനികര്‍ കിം ജോങ് ഉന്നിനാണ് തങ്ങളുടെ ജീവന്‍ അര്‍പ്പിച്ചിരിക്കുന്നത്.
ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായുള്ള ചെറിയ സംഘര്‍ഷത്തില്‍ പോലും ഉത്തരകൊറിയ രഹസ്യ സൈനികരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ജൂയില്‍ കിം പറഞ്ഞു. രാസായുധങ്ങളും ഇവര്‍ ഉപയോഗിച്ചേക്കുമെന്നും ജൂയില്‍ കിം ലണ്ടന്‍ പത്രമായ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Share this Article
Related Topics