To advertise here, Contact Us



ആണവ,മിസൈല്‍ പരീക്ഷണം അവസാനിപ്പിച്ചതായി ഉത്തരകൊറിയ


1 min read
Read later
Print
Share

സോള്‍: ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായും ബാലിസ്റ്റിക് മിസൈല്‍ ഇനി പരീക്ഷിക്കില്ലെന്നും ഉത്തരകൊറിയന്‍ തീരുമാനം. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നടപടി.

To advertise here, Contact Us

ആണവശക്തിയിലും മിസൈല്‍ സാങ്കേതിക വിദ്യയിലും രാജ്യം പൂര്‍ണത കൈവരിച്ചുവെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. നേരത്തെ ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നു.

ദക്ഷിണ കൊറിയപ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷനും തമ്മിലാണു പുതിയ ടെലിഫോണ്‍ ബന്ധമാണ് സ്ഥാപിച്ചത്.

അടുത്ത വെള്ളിയാഴ്ച ഇരു കൊറിയകളും തമ്മിലുളള ഉച്ചകോടി നടക്കുന്ന അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നേരത്തെ ഹോട്ട്ലൈന്‍ സംവിധാനം സ്ഥാപിച്ചിരുന്നു. ഉച്ചകോടിക്കു മുന്‍പായി ഒരു തവണയെങ്കിലും ഇരു നേതാക്കളും പുതിയ ഓഫിസ് ഹോട്ട്ലൈനില്‍ ബന്ധപ്പെടുമെന്നാണു കരുതുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

അരാണ് മൗലാന മസൂദ് അസ്ഹര്‍

Jan 15, 2016


mathrubhumi

1 min

ബിക്കിനിയണിഞ്ഞാല്‍ ഇന്ധനം സൗജന്യമെന്ന് പരസ്യം; റഷ്യയിലെ പെട്രോള്‍ പമ്പിൽ സംഭവിച്ചത്...

Nov 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us