ഉത്തരകൊറിയ പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നെന്ന് അമേരിക്ക


1 min read
Read later
Print
Share

ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഉപഗ്രഹചിത്രങ്ങളും മറ്റു പുതിയ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചത്

വാഷിങ്ടണ്‍: ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്.

ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഉപഗ്രഹചിത്രങ്ങളും മറ്റു പുതിയ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നും തമ്മില്‍ ജൂണില്‍ സിംഗപ്പുരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉത്തരകൊറിയയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും കുറഞ്ഞത് രണ്ട് ദ്രവ ഇന്ധന-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ വികസിപ്പിക്കുന്നുവെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്യോങ്‌യാങ്ങിലെ സനുംഡോങ്ങിലാണ് ഇതിനുള്ള ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ഉത്തരകൊറിയ മേലില്‍ ആണവഭീഷണി ഉയര്‍ത്തില്ലെന്ന് സിംഗപ്പുര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തന്റെ നയതന്ത്രവിജയമായാണ് ഈ പ്രഖ്യാപനത്തെ ട്രംപ് വിശേഷിപ്പിച്ചതും. എന്നാല്‍ ആണവ മിസൈല്‍ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉറപ്പ് കിം പരസ്യമായി നല്‍കിയിരുന്നില്ല. ക്രമേണയുള്ള ആണവനിരായുധീകരണത്തെ കുറിച്ചായിരുന്നു അന്ന് കിം സംസാരിച്ചത്.

content highlights: North korea developing new missiles says American intelligence agencies

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഭീകരവാദത്തിന്റെ ജനിതകം പേറുന്ന പരാജിത രാഷ്ട്രം; പാകിസ്താനെതിരെ യുനെസ്‌കോയില്‍ ഇന്ത്യ

Nov 15, 2019


mathrubhumi

1 min

സിംബാബ്‌വേ മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

Sep 6, 2019


mathrubhumi

1 min

ജമ്മുകശ്മീരിലെ നേതാക്കളുടെ അറസ്റ്റില്‍ ആശങ്ക പങ്കുവെച്ച് അമേരിക്ക

Aug 6, 2019