ന്യൂഡല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദിയൂബ അഞ്ചുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഓഗസ്റ്റ് 23 ന് എത്തും. അധികാരമേറ്റെടുത്തതിനു ശേഷമുള്ള ദിയൂബയുടെ ആദ്യ വിദേശസന്ദര്‍ശനമാണിത്.
ഡോക് ലാമിനെ ചൊല്ലി ഇന്ത്യ-ചൈന തര്‍ക്കം മുറുകുന്നതിനിടെയാണ് ദിയൂബയുടെ ഇന്ത്യാസന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ജൂണിലായിരുന്നു ദിയൂബെ അധികാരമേറ്റത്.
എന്നാല്‍ ഡോക് ലാം വിഷയത്തില്‍ അയല്‍ക്കാര്‍ ഇരുവരെയും പിന്തുണയ്ക്കില്ലെന്ന് നേരത്തെ നേപ്പാളിന്‍െ ഉപപ്രധാനമന്ത്രി കൃഷ്ണ ബഹാദൂര്‍ മഹാര അഭിപ്രായപ്പെട്ടിരുന്നു. നേപ്പാളിന്റെ വിദേശകാര്യ മന്ത്രി കൂടിയാണ് മഹാര. ഇതിനിടെയാണ് പ്രധാനമന്ത്രി ദിയൂബ ആദ്യ വിദേശ സന്ദര്‍ശനത്തിനായി ഇന്ത്യ തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായും ദിയൂബ ചര്‍ച്ച നടത്തും.ഔദ്യോഗിക പരിപാടികള്‍ക്കു പുറമേ ഹൈദരാബാദ്, ബോധ്ഗയ, തിരുപ്പതി എന്നീ സ്ഥലങ്ങളും ദിയൂബ സന്ദര്‍ശിക്കും.