വാഷിങ്ടണ്‍:ആണവായുധ ബട്ടണ്‍ തന്റേ മേശയിലാണെന്ന് ഓര്‍ക്കണമെന്ന ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ' എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍ ഉത്തര കൊറിയയുടേതിനാക്കാള്‍ വലതും കൂടുതല്‍ ശക്തവുമാണ്.' എന്നാണ് ട്രംപിന്റെ മറുപടി. കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് ട്വിറ്ററിലാണ് ട്രംപ് മറുപടി പറഞ്ഞത്.
'ആണവായുധ ബട്ടണ്‍ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത്. എന്റെ കയ്യിലും ആണവായുധ ബട്ടണ്‍ ഉണ്ടെന്നും എന്നാല്‍ അത് അയാളുടെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ വലുതും കൂടുതല്‍ ശക്തവുമാണെന്നും അദ്ദേഹത്തിന്റെ പ്രസക്തിയില്ലാത്ത പട്ടിണിരാജ്യത്തെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂ. മാത്രവുമല്ല എന്റെ കയ്യിലുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നതാണെന്നും.' ട്രംപ് ട്വീറ്റ് ചെയ്തു.
പുതുവര്‍ഷ ആശംസാ പ്രസംഗത്തിനിടെയാണ് തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി കിം ജോങ് ഉന്‍ അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയത്.
ആണവ ശക്തി കൈവരിച്ചതിലൂടെ രാജ്യം ചരിത്രപരമായ ചുവടുവെപ്പാണ് നടത്തിയത്. ആണവായുധങ്ങളുടെ ബട്ടന്‍ എന്റെ മേശയിലാണുള്ളതെന്ന കാര്യം യു.എസ് മനസ്സിലാക്കണമെന്നും കിം പറഞ്ഞു.
Content Highlights: My nuclear button 'is bigger & more powerful' Donald Trump's tweet Kim jong Un
Share this Article
Related Topics