വാഷിങ്ടണ്‍: ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ ബാസ്‌ക്കറ്റ് ബോള്‍ കളിയിലെ ഫൈനല്‍ മത്സരത്തില്‍ നിന്നും പെണ്‍കുട്ടിക്ക് വിലക്ക്. അമേരിക്കയിലെ മേരിലാന്റിലാണ് സംഭവം. 16കാരിയായ ജെ നാന്‍ ഹായെസ്, ഗെയ്തര്‍സ്‌ബെര്‍ഗിലെ വാട്കിന്‍സ് മില്‍ ഹൈസ്‌കൂള്‍ വദ്യാര്‍ഥിനിയാണ്. സീസണിലെ 24 കളികളില്‍ ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി കളിച്ചിരുന്നത്. എന്നാല്‍ ഫൈനലില്‍ നിന്ന് പെണ്‍കുട്ടിയെ സ്‌കൂള്‍ വിലക്കുകയായിരുന്നു.
ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്നതിന് തട്ടം തടസ്സമാണെന്ന് നേരത്തെ കോച്ച് അറിയിച്ചിരുന്നു. ഇത്തരമൊരു നിയമത്തെ കുറിച്ച തങ്ങള്‍ക്ക് നേരത്തെ അറിവില്ലായിരുന്നുവെന്നാണ് കോച്ചിന്റെ പ്രതികരണം. വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് ഹായെസിനെ ഒഴിവാക്കിയതെന്നും കോച്ച് ഞ്ഞു.
താന്‍ തീര്‍ത്തും ദുഖിതയും ക്ഷുഭിതയുമാണെന്നാണ് ഹായെസിന്റെ പ്രതികരണം. ഇത്തരം നിയമങ്ങള്‍ വിവേചനപരമാണെന്നും ഹായെസ് പറയുന്നു. ഇത്തരത്തില്‍ തലയില്‍ തട്ടമിടുന്നതിന് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിയമം പറയുന്നുണ്ട്. എന്നാല്‍ ഇത് ഗൗരവമായി എടുക്കാത്തത് കൊണ്ടാണ് ആദ്യത്തെ 24 കളികളിലും കളിക്കാന്‍ ഹായെസിന് സാധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്നാണ് മേരിലാന്റ് പബ്ലിക് സ്‌കൂള്‍ അത്‌ലെറ്റ് അസോസിയേഷന്റെ പ്രതികരണം.