ലിവര്‍പൂള്‍: നഗരത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ കാര്‍ പാര്‍ക്കിങില്‍ വന്‍ തീപ്പിടുത്തം. 1600 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന മുഴുവന്‍ വാഹനങ്ങളും കത്തിനശിച്ചു. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
പാര്‍ിങില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നുണ്ടായ തീയാണ് വലിയ അപകടത്തിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ലിവര്‍പൂളില്‍ നടക്കാനിരുന്ന ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി. സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകള്‍ സ്ഥിരീകരിച്ചു വരികയാണ്.
Share this Article
Related Topics