ജപ്പാനില്‍ കത്തിയാക്രമണം; വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു


അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കത്തികൊണ്ട് സ്വയം പരിക്കേല്‍പിച്ചിരുന്നതായും അതാണ് മരണത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു.

ടോക്യോ: ജപ്പാനിലെ കാവാസാക്കിയില്‍ അജ്ഞാതന്റെ കത്തിയാക്രമണം. രണ്ടുപേര്‍ മരിച്ചു. അക്രമം നടത്തിയ ആളും പരിക്കേറ്റ ഒരു വിദ്യാര്‍ഥിനിയുമാണ് മരിച്ചത്. പതിനേഴുപേര്‍ക്ക് പരിക്കേറ്റു. നാല് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കത്തികൊണ്ട് സ്വയം പരിക്കേല്‍പിച്ചിരുന്നതായും അതാണ് മരണത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന ആളുകളെയാണ് ഇയാള്‍ കത്തികൊണ്ട് ആക്രമിച്ചത്. ഇയാളുടെ കൈവശം രണ്ടു കത്തികളുണ്ടായിരുന്നെന്നാണ് സൂചന.

content highlights: mass stabbing in kawasaki japan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram