ന്യൂയോര്‍ക്ക്: ചിക്കാഗോയിലെ ഇല്ലിനോയിസില്‍ സ്വകാര്യ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റതായും വെടിയുതിര്‍ത്ത അക്രമിയെ പോലീസ് സംഘം പിന്നീട് വെടിവെച്ച് കൊലപ്പെടുത്തിയതായും സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ചിക്കാഗോ ഇല്ലിനോയിസിലെ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയര്‍ഹൗസ് കമ്പനിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
കമ്പനിയിലേക്ക് എത്തിയ ഗാരി മാര്‍ട്ടില്‍ തൊഴിലാളികള്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കമ്പനിയിലെ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുന്‍ ജീവനക്കാരനെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
Content Highlights: mass shooting at a private manufacturing company in chicago
Share this Article
Related Topics