തുര്‍ക്കു: ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് വെടിവെച്ചു വീഴ്ത്തി. തുര്‍ക്കു നഗരത്തിലെ സിറ്റിസെന്ററിലാണ് സംഭവമുണ്ടായത്. ജനങ്ങളോട് ഇവിടെനിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ പുട്ടോരി മാര്‍ക്കറ്റ് സ്‌ക്വയറിന് സമീപംവെച്ച് അക്രമി നിരവധി പേരെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ വെടിവെച്ചു വീഴ്ത്തി. ഇയാളുടെ കാല്‍മുട്ടിനു താഴെ വെടിവെച്ചതായും ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവസ്ഥലത്ത് ഒരാള്‍ വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.
Share this Article
Related Topics