ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ മേധാവിത്തവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നില്‍ക്കവേ ചൈനീസ് പടക്കപ്പലുകള്‍ തായ്‌വാന് സമീപം എത്തി. പതിവ് പരിശീലനത്തിന്റെ ഭാഗമായാണ് പടക്കപ്പലുകളെ വിന്യസിച്ചതെന്നാണ് ചൈനയുടെ വിശദീകരണം.
തായ്‌വാന്‍ വിഷയത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൈന അസ്വാരസ്യത്തിലാണ്. തങ്ങളുടെ ഭാഗമാണ് തായ്‌വാന്‍ എന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ തായ്‌വാന്‍ ഇത് അംഗീകരിക്കുന്നില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് തായ്വാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് യുദ്ധക്കപ്പല്‍ വിന്യാസം ഉണ്ടായിരിക്കുന്നത്. വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹമാണ് തായ്‌വാന് സമീപത്തുകൂടി ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചിരിക്കുന്നത്. ഇത് അമേരിക്കക്കുളള ചൈനയുടെ മുന്നറിയിപ്പാണെന്നാണ് തായ്‌വാന്‍ പ്രതിപക്ഷ നേതാവ് ജോണി ചിയാങ പ്രതികരിച്ചത്.
Share this Article
Related Topics