ബെര്‍ലിന്‍: ബെര്‍ലിനില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.
ഐഎസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ആക്രമത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്ത കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആക്രമണം നടത്തിയ ഐഎസ് ഭീകരനെ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച രാത്രി ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍ നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ ട്രക്ക് ഓടിച്ചിരുന്ന ആളെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം പാക് പൗരനും ഇപ്പോള്‍ ജര്‍മനിയില്‍ അഭയാര്‍ത്ഥിയുമായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് കണ്ടെത്തി പിന്നീട് വിട്ടയച്ചു.
സെന്‍ട്രല്‍ ബെര്‍ലിനില്‍ രണ്ടാം ലോകയുദ്ധസ്മാരകായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന ഒരു ചര്‍ച്ചിനു സമീപമാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. കഴിഞ്ഞ ജൂലായിയില്‍ ഫ്രാന്‍സിലെ നീസിലും സമാനമായ രീതിയില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ 86 പേരാണ് കൊല്ലപ്പെട്ടത്.
Share this Article
Related Topics