ഇര്‍ബില്‍: യു.എസ് വ്യോമാക്രമണം 'ചെറുക്കാന്‍' ഐ.എസിന്റെ ആയുധശേഖരത്തില്‍ തടികൊണ്ടുള്ള ടാങ്കുകളും. ഇറാക്കില്‍ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ തിരിച്ചുപിടിച്ച് മുന്നേറുന്ന ഇറാഖി സൈന്യമാണ് തടി ടാങ്കുകളും ആളുകളുടെ ബൊമ്മകളും കണ്ടത്. ദൂരെ നിന്ന് നോക്കിയാല്‍ യഥാര്‍ഥ ടാങ്കുകളായി ഇവ തോന്നിക്കും. അടുത്തെത്തിയാല്‍ മാത്രമാണ് തടികൊണ്ട് ഉണ്ടാക്കിവച്ചിരിക്കുന്നതാണെന്ന് ബോധ്യമാകുക. സൈനിക വിമാനങ്ങളെ വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടാകാം ഇവ സ്ഥാപിച്ചത്.
ഇത് കൂടാതെയാണ് ആയുധധാരികളായി തോന്നിക്കാന്‍ ബൊമ്മകള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്. ജിഹാദികളെ ഉത്തേജിപ്പിക്കാനും താടിവെച്ച ബൊമ്മകളെ ഉപയോഗിച്ചതാകാനും സാധ്യതയുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മൊസൂളില്‍ നിന്ന് ഇത്തരത്തിലുള്ള മൂന്ന് ടാങ്കുകള്‍ ഇറാഖ് സൈന്യം കണ്ടെത്തി. സൈനികര്‍ ആയുധങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള തടി ടാങ്കുകള്‍ നിര്‍മ്മിച്ചിരുന്നത്
Share this Article