ഹരാരെ (സിംബാവെ): രാത്രി വൈകി ഹോട്ടലിലെ സിമ്മിംഗ് പൂളില്‍ നീന്തുകയായിരുന്ന യുവ ദമ്പതിമാരെ മുതല ആക്രമിച്ചു. സിംബാവെയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞ ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സിമ്മിങ്ങ് പൂളിൽ ഇവർ മാത്രമം ഉണ്ടായിരുന്നുള്ളു. ഇതിനിടയിലാണ് ഒരു മുതല അങ്ങോട്ടേക്ക് വന്നത്. യുവതിയുടെ നേർക്ക് മുതല നീങ്ങിയപ്പോൾ യുവാവ് ഉടന്‍ കരയ്ക്ക് കയറി രക്ഷപ്പെട്ടു. യുവതി തലനാരിഴക്കാണ് നീന്തി കരപിടിച്ചത്. പിന്നീട് യുവാവ് യുവതിയുടെ രക്ഷയ്‌ക്കെത്തുന്നതും വീഡിയോയിൽ കാണാം.
യുവതി ധൈര്യം കൈവിടാതെ നടത്തിയ ശ്രമമാണ് നീന്തുന്നതിനിടെ കാലില്‍ കടിക്കാനുള്ള മുതലയുടെ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .
Share this Article