ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐ.എസ്സിലേക്ക് ഇന്ത്യയില്‍നിന്ന് യുവാക്കളെ ചേര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുഹമ്മദ് ഷാഫി അമര്‍ (26) സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശിയാണ് ഇയാളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയാണ് യൂസഫ് എന്നറിയപ്പെടുന്ന മഹമ്മദ് ഷാഫി അമര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്ന് 30 പേരെയെങ്കിലും ഇയാള്‍ ഐ.എസ്സിലേയ്ക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. എല്ലാ സംസ്ഥാനങ്ങളിലും ഭീകര സംഘടനയ്ക്ക് യൂണിറ്റുകള്‍ ഉണ്ടാക്കുന്നതിന് ഇയാള്‍ നീക്കം നടത്തിയിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി 700 ഓളം ഇന്ത്യന്‍ യുവാക്കളെ ഇയാള്‍ ഐ.എസ്സിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇവരില്‍ ചിലരെ ഭീകര സംഘടനയിലേക്ക് തിരഞ്ഞെടുത്തതായും സൂചനയുണ്ട്. ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇയാള്‍ ധനസമാഹരണവും നടത്തിയിരുന്നു. മുഹമ്മദ് ഷാഫി അമറിന്റെ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ അമര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Share this Article
Related Topics