പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന് പ്രകൃതിയെ നിയത്രിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. ചൈന- ഉത്തരകൊറിയ അതിര്‍ത്തിയിലെ സജീവ അഗ്നിപര്‍വ്വതം കഴിഞ്ഞ വാരാന്ത്യം കിം ജോങ് ഉൻ സന്ദർശിച്ചിരുന്നു. അഗ്നി പർവ്വതത്തിനു മുകളില്‍ നിന്നു കൊണ്ട് ചിരിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രത്തിനടിയിലാണ് പ്രകൃതിയെ നിയന്ത്രിക്കാൻ കഴിവുള്ളയാളാണെന്ന രീതിയിൽ അദ്ദേഹത്തെ വാനോളം പുകഴ്ത്തിയുള്ള അടിക്കുറിപ്പ് സ്റ്റേറ്റ് മീഡിയ നല്‍കിയത്.
'പ്രകൃതിയെപ്പോലും നിയന്ത്രിക്കാന്‍ കഴിവുള്ള അതുല്യനും പുകള്‍പെറ്റവനുമായ സൈന്യാധിപന്‍' എന്നാണ് കിം ജോങ് ഉന്നിന്റെ ഫോട്ടോയ്ക്ക് കീഴില്‍ സ്‌റ്റേറ്റ് മീഡിയ അടിക്കുറിപ്പായി നല്‍കിയത്.
'കട്ടി കോട്ട് ധരിച്ച് കൊണ്ട് 9000 അടി ഉയരത്തിലുള്ള പര്‍വ്വതത്തിലേക്ക് കനത്ത മഞ്ഞിനെ അവഗണിച്ച് കിം നടന്നു കയറുമ്പോള്‍ ഹിമപാതം നിലച്ച് പ്രകൃതി സാധാരണ കാലാവസ്ഥയിലേക്ക് അഭൂതപൂര്‍വ്വമാം വിധം വഴിമാറുകയായിരുന്നു' എന്നാണ് കിമ്മിനു പ്രകൃതിയെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് സ്ഥാപിക്കാന്‍ സ്‌റ്റേറ്റ് മീഡിയ ഉയര്‍ത്തിക്കാണിക്കുന്നത്.
അപ്രതീക്ഷിതമായി ഹിമപാതം നീങ്ങി വെയില്‍ തെളിഞ്ഞതിനുള്ള കാരണക്കാരന്‍ കിം ജോങ് ഉന്‍ ആണെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.
സൈനിക മിലിട്ടറി ക്യാമ്പിൽ താന്‍ ജനിച്ചപ്പോൾ ആകാശത്ത് ഇരട്ട മഴവില്‍ വിരിഞ്ഞിരുന്നെന്നും കിമ്മിന്റെ പിതാവ് കിം ജോങി അവകാശപ്പെട്ടിരുന്നു