ബെയ്‌റൂത്ത്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി സിറിയയിലെ അലപ്പോയില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ അമാഖ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു. ഐഎസിന്റെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അബു മുഹമ്മദ്.
അലപ്പോയിലെ ഐഎസിനെതിരായ പട്ടാള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കിടയിലാണ് അദ്‌നാനി കൊല്ലപ്പെട്ടതെന്ന് അമാഖ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അദ്‌നാനിയുടെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Share this Article
Related Topics